ശക്തരും ബലഹീനരും
ഒരുപക്ഷേ കോളേജ് ഫുട്‌ബോളിലെ ഏറ്റവും ഹൃദയസ്പർശിയായ പാരമ്പര്യം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അയോവ യൂണിവേഴ്‌സിറ്റിയിൽ സംഭവിച്ചതാണ്. സ്റ്റെഡ് ഫാമിലി ചിൽഡ്രൻസ് ഹോസ്പിറ്റൽ അയോവയിലെ കിന്നിക് സ്റ്റേഡിയത്തിന് അടുത്താണ്. ആശുപത്രിയുടെ മുകളിലത്തെ നിലയിലെ തറ തൊട്ട് മേൽക്കൂരവരെയുള്ള ഗ്ലാസ് ജനാലകൾ ഫീൽഡിന്റെ മികച്ച കാഴ്ച പ്രദാനം ചെയ്യുന്നു. ഗെയിം ദിവസങ്ങളിൽ, കളി കാണാൻ രോഗികളായ കുട്ടികളും അവരുടെ കുടുംബാംഗങ്ങളും അവിടെ നിറയും. ആദ്യ പാദത്തിന്റെ അവസാനത്തിൽ, പരിശീലകരും അത്‌ലറ്റുകളും ആയിരക്കണക്കിന് ആരാധകരും ആശുപത്രിയിലേക്ക് തിരിഞ്ഞ് കൈ വീശുന്നു. ആ കുറച്ചു നിമിഷങ്ങളിൽ കുട്ടികളുടെ കണ്ണുകൾ തിളങ്ങുന്നു. തിങ്ങിനിറഞ്ഞ…
ഒരു ശിശുവിന്റെ വിശ്വാസം
ഞങ്ങളുടെ ദത്തു മുത്തശ്ശി നിരവധി സ്‌ട്രോക്കുകൾ സംഭവിച്ച് ആശുപത്രിയിൽ ആയപ്പോൾ, അവർക്കുണ്ടായ മസ്തിഷ്‌ക ക്ഷതം എത്രത്തോളം ആയിരുന്നുവെന്ന് ഡോക്ടർമാർക്ക് ഉറപ്പില്ലായിരുന്നു. അവരുടെ തലച്ചോറിന്റെ പ്രവർത്തനം പരിശോധിക്കാൻ ആരോഗ്യസ്ഥിതി അല്പം മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. അവർ വളരെക്കുറച്ച് വാക്കുകൾ മാത്രമേ സംസാരിച്ചുള്ളൂ, അതിൽപോലും വളരെക്കുറച്ചേ മനസ്സിലാകുമായിരുന്നുള്ളൂ. പക്ഷേ, പന്ത്രണ്ടു വർഷമായി എന്റെ മകളെ നോക്കിവളർത്തിയ ആ എൺപത്തിയാറുകാരി എന്നെ കണ്ടപ്പോൾ, അവരുടെ വരണ്ട വായ തുറന്നു ചോദിച്ചു: “കെയ്‌ലയ്ക്ക് എങ്ങനെയുണ്ട്?’’ അവർ എന്നോട് ആദ്യമായി സംസാരിച്ച വാക്കുകൾ അവർ സ്വതന്ത്രമായും പൂർണ്ണമായും സ്‌നേഹിച്ച എന്റെ മകളെക്കുറിച്ചായിരുന്നു.…
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ!
ദൈവവുമായി ആഴത്തിലുള്ള സൗഹൃദം എങ്ങനെ വളർത്തിയെടുക്കാം!
നമ്മുടെ ഭാരങ്ങൾ പങ്കുവയ്ക്കാനോ, ഏകാന്തതയിലായിരിക്കുമ്പോൾ നമ്മെ ആശ്വസിപ്പിക്കാനോ ആരെങ്കിലും ഉണ്ടായിരിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. അതുകൊണ്ട് യേശുവിനോട് നമ്മുടെ ഹൃദയത്തിലുള്ള എല്ലാ കാര്യങ്ങളും പറയാമെന്നത് നാം വളരെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. എന്നാൽ യേശുവിനു നാം എങ്ങനെയുള്ള സ്നേഹിതർ ആണെന്നതിനെപ്പറ്റി നാം ചിന്തിക്കാറുണ്ടോ? അവനിൽ നിന്ന് എന്തെങ്കിലും സ്വീകരിക്കുക എന്നതിനപ്പുറം അവനുമായുള്ള ആഴത്തിലുള്ള സ്‌നേഹബന്ധം വളർത്തിയെടുക്കാൻ നമുക്ക് എങ്ങനെ കഴിയും?
കൈയടിക്കാൻ രണ്ട് കൈകൾ വേണം. അതുപോലെയാണ് എല്ലാ ബന്ധങ്ങളും. എപ്പോഴും കൂടെയുള്ള, ഏറ്റവും നല്ല ഒരു സുഹൃത്തായി ദൈവത്തെ…
പാപം പതുക്കെ വാതിലിനു പുറത്തേക്ക് നടക്കുന്നു
താൻ അതു ചെയ്യരുതെന്ന് വിൻസ്റ്റണിന് അറിയാം. അതുകൊണ്ട് അവൻ ഒരു തന്ത്രപരമായ ഒരു നീക്കം സ്വീകരിച്ചു. ഞങ്ങൾ അതിനെ പതുക്കെ-നടത്തം എന്ന് വിളിക്കുന്നു. ആരെങ്കിലും ഊരിയിട്ട ഒരു ഷൂ കാണുകയാണെങ്കിൽ, അവൻ ആ ദിശയിലേക്ക് യാദൃച്ഛികമെന്നോണം നടക്കും. ആരും ശ്രദ്ധിക്കുന്നില്ലെന്നു ബോധ്യമായാൽ ഷൂ തന്റെ കാലിൽ ഇട്ടുകൊണ്ടു പതുക്കെ പുറത്തേക്കു നടക്കും. “ഓ, അമ്മേ, വിൻസ്റ്റൺ അമ്മയുടെ ഷൂവുമായി വാതിലിനു പുറത്തേക്ക് പതുക്കെ നടക്കുന്നു.”
നമ്മുടെ പാപത്തെ പതുക്കെ-നടത്തം കൊണ്ടു ദൈവത്തെ മറയ്ക്കാമെന്നു ചിലപ്പോഴൊക്കെ നാം വിചാരിക്കുന്നു എന്നു വ്യക്തമാണ്. അവൻ ശ്രദ്ധിക്കില്ലെന്ന് ചിന്തിക്കാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. ഇത് – “ഇത്” എന്തായാലും - വലിയ കാര്യമൊന്നുമല്ല, നാം വാദിക്കുന്നു. പക്ഷേ, ആ തിരഞ്ഞെടുപ്പുകൾ ദൈവത്തെ പ്രസാദിപ്പിക്കുന്നില്ലെന്ന് വിൻസ്റ്റണിനെപ്പോലെ നമുക്കും നന്നായി അറിയാം.
ഏദെൻ തോട്ടത്തിലെ ആദാമിനെയും ഹവ്വായെയും പോലെ, നമ്മുടെ പാപത്തിന്റെ ലജ്ജ കാരണം നാം മറയ്ക്കാൻ ശ്രമിച്ചേക്കാം (ഉല്പത്തി 3:10). അല്ലെങ്കിൽ അത് സംഭവിച്ചില്ലെന്ന് നടിച്ചേക്കാം. എന്നാൽ വളരെ വ്യത്യസ്തമായ ഒന്ന് ചെയ്യാൻ - ദെവത്തിന്റെ കരുണയിലേക്കും ക്ഷമയിലേക്കും ഓടിച്ചെല്ലാൻ - തിരുവെഴുത്ത് നമ്മെ ക്ഷണിക്കുന്നു.സദൃശവാക്യങ്ങൾ 28:13 നമ്മോട് പറയുന്നു, ''തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും.”
ആരും ശ്രദ്ധിക്കില്ലെന്ന് പ്രതീക്ഷിച്ച് പതുക്കെ-നടത്തത്തിലൂടെ നമ്മുടെ പാപത്തെ മറയ്ക്കാൻ ശ്രമിക്കരുത്. നമ്മുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സത്യം പറയുമ്പോൾ-നമ്മോട്, ദൈവത്തോട്, വിശ്വസ്തനായ ഒരു സുഹൃത്തിനോട്-രഹസ്യ പാപം ചുമക്കുന്നതിന്റെ കുറ്റബോധത്തിൽ നിന്നും ലജ്ജയിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം കണ്ടെത്താനാകും (1 യോഹന്നാൻ 1:9).
അരികെയുള്ള ദൈവം
അ തിദ്രുതം ചലിക്കുകയും അനസ്യൂതം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ലോകത്തിൽ ശരിയായ ലക്ഷ്യ നിർണ്ണയം നടത്തുന്നതും മാർഗനിർദ്ദേശങ്ങൾ പ്രാപിക്കുന്നതും ശ്രമകരമാണ്. എങ്കിലും ജീവിതത്തിന്റെ ഓരോ ചുവടുവെപ്പിലും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനായി വിളിക്കപ്പെട്ടിരിക്കുന്നു എന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്ക് പ്രത്യാശ നൽക്കുന്ന കാര്യമാണ്. നമ്മുടെ സഹായിയും ഉപദേഷ്ടാവും ആശ്വാസകനുമായി ദൈവം പരിശുദ്ധാത്മാവിനെ അയച്ചിരിക്കുന്നതായി ബൈബിൾ പഠിപ്പിക്കുന്നു. നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ, ദൈവവുമായി ആഴമേറിയ ഗാഢബന്ധവും അനുദിനമുള്ള ദൈവിക നടത്തിപ്പും നമുക്ക് അനുഭവിക്കാനാകും. പലരും കരുതുന്നതുപോലെ ദൈവം വിദൂരതയിൽ വസിക്കുന്നവനല്ല, നമുക്കരികിലും നമ്മിലും വസിക്കുന്നവനാണ്.
പൂർണ്ണഹൃദയത്തോടെ കർത്താവിൽ ആശ്രയിക്കണമെന്നും സ്വന്ത വിവേകത്തിൽ ഊന്നരുതെന്നും…
പ്രശ്നകരമായ ഒരു ലോകത്ത് സമാധാനം കണ്ടെത്തുന്നു
പ്രക്ഷുബ്ധമായ ഈ ലോകത്ത് നാം എവിടെയാണ് സമാധാനം കണ്ടെത്തേണ്ടത്? അക്രമത്തെ വലിയ അക്രമത്തിലൂടെ നേരിടണമെന്ന് ചിലർ പറയുന്നു. മറ്റുള്ളവർ പറയുന്നു, “ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക.” “സ്‌നേഹമാണ് പരിഹാരം” എന്ന് വേറെ ചിലർ പറയുന്നു. എന്നിട്ടും അധികാരമുള്ളവർ പലപ്പോഴും സ്വന്തം നേട്ടത്തിനായി ഇത് ഉപയോഗപ്പെടുത്തുന്നുവെന്ന് തോന്നുന്നു. ശക്തൻ ദുർബലനെ ഭരിക്കുമ്പോൾ അർത്ഥവത്തായ സമാധാനത്തിന് അവസരമുണ്ടോ?
നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ പ്രക്ഷുബ്ധത കുടികൊള്ളുന്നു എന്നതാണ് നമ്മുടെ പ്രശ്നം. നമ്മുടെ ഹൃദയങ്ങൾ ഭയവും പരിഭ്രാന്തിയും കൊണ്ട് വിറയ്ക്കുന്നു. സമാധാനം അസാധ്യമാണെന്ന് തോന്നുന്നു.
രചയിതാവും പ്രഭാഷകനുമായ ബിൽ ക്രൗഡർ യേശുവിന്റെ ജീവിതത്തിൽ നിന്നുള്ള…
അപ്രതീക്ഷിത സ്ഥലങ്ങളിലെ സുവിശേഷം
ഈയിടെ, സിനിമകളിലും ടിവിയിലും അനേക പ്രാഴശ്യം തവണ ഞാൻ കണ്ട ഒരു സ്ഥലത്ത് ഞാൻ എത്തി: കാലിഫോർണിയയിലെ ഹോളിവുഡിൽ. അവിടെ, ലോസ് ഏഞ്ചൽസിന്റെ താഴ്‌വരയിലെ എന്റെ ഹോട്ടൽ ജനാലയിലൂടെ ഞാൻ നോക്കുമ്പോൾ, ആ പ്രസിദ്ധമായ മലഞ്ചെരുവിലെ ആ ഭീമാകാരമായ വെളുത്ത അക്ഷരങ്ങൾ അഭിമാനത്തോടെ തലയുയർത്തിനിന്നു.
അപ്പോൾ ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചു: ഇടതുവശത്തെ ഒരു ഭീമാകാരമായ ക്രൂശ്. ഞാൻ അത് സിനിമയിൽ കണ്ടിട്ടില്ല. ഞാൻ എന്റെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയ നിമിഷം, ഒരു പ്രാദേശിക സഭിയിലെ ചില വിദ്യാർത്ഥികൾ എന്നോട് യേശുവിനെക്കുറിച്ചു പറയാൻ തുടങ്ങി.
ദൈവരാജ്യത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി, ലൗകികതയുടെ പ്രഭവകേന്ദ്രം മാത്രമായി ഹോളിവുഡിനെക്കുറിച്ച് നമ്മൾ ചിലപ്പോൾ ചിന്തിച്ചേക്കാം. എന്നിട്ടും ക്രിസ്തു അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു, അവന്റെ സാന്നിദ്ധ്യം എന്നെ അത്ഭുതപ്പെടുത്തി.
യേശു എവിടെയാണ് പ്രത്യക്ഷപ്പെട്ടത് എന്ന് പരീശന്മാർ നിരന്തരം ആശ്ചര്യപ്പെട്ടു. അവർ പ്രതീക്ഷിച്ച ആളുകളുമായല്ല അവൻ സഞ്ചരിച്ചത്. പകരം, മർക്കൊസ് 2:13-17 നമ്മോട് പറയുന്നു, അവൻ “ചുങ്കക്കാരോടും പാപികളോടും” കൂടെ (വാ. 15) സമയം ചെലവഴിച്ചു, പരീശന്മാർ “അശുദ്ധർ” എന്ന് വിളിക്കുന്ന ആളുകളായിരുന്നു അവർ. എങ്കിലും അവനെ ഏറ്റവും ആവശ്യമുള്ളവരുടെ കൂട്ടത്തിൽ യേശു ഉണ്ടായിരുന്നു (വാ. 16-17).
രണ്ടായിരത്തിലധികം വർഷങ്ങൾക്ക് ശേഷം, യേശു തന്റെ പ്രത്യാശയുടെയും രക്ഷയുടെയും സന്ദേശം പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ, ഏറ്റവും അപ്രതീക്ഷിതമായ ആളുകൾക്കിടയിൽ, പ്രചരിപ്പിക്കുന്നത് തുടരുന്നു. ആ ദൗത്യത്തിന്റെ ഭാഗമാകാൻ അവൻ നമ്മെ വിളിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു.
എല്ലാം യേശുവിനു വേണ്ടി
ജെഫിന് പതിനാലു വയസ്സുള്ളപ്പോൾ, ഒരു പ്രശസ്ത ഗായകനെ കാണാൻ അമ്മ അവനെ കൊണ്ടുപോയി. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ പല സംഗീതജ്ഞരെയും പോലെ, ഒരു അമേരിക്കൻ പോപ്പ്, കൺട്രി ഗായകനായ ബി. ജെ. തോമസും സംഗീത പര്യടനങ്ങളിൽ വിനാശകരമായ ജീവിതശൈലിക്ക് അടിമയായി. പക്ഷേ, അദ്ദേഹവും ഭാര്യയും യേശുവിനെ പരിചയപ്പെടുന്നതിന് മുമ്പായിരുന്നു അത്. ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ അവരുടെ ജീവിതം അടിമുടി മാറി.
കച്ചേരിയുടെ രാത്രിയിൽ, ഗായകൻ ആവേശഭരിതരായ ജനക്കൂട്ടത്തെ രസിപ്പിക്കാൻ തുടങ്ങി. എന്നാൽ തന്റെ പ്രസിദ്ധമായ ഏതാനും ഗാനങ്ങൾ ആലപിച്ച ശേഷം, ഒരാൾ സദസ്സിൽ നിന്ന് വിളിച്ചുപറഞ്ഞു, 'ഹേയ്, യേശുവിനുവേണ്ടി ഒന്ന് പാടൂ!' ഒരു മടിയും കൂടാതെ ബിജെ പ്രതികരിച്ചു, ''ഞാൻ യേശുവിനു വേണ്ടി നാലു പാട്ടുകൾ പാടിയതേയുള്ളു.''
ചെയ്യുന്നതെല്ലാം യേശുവിനുവേണ്ടി ആയിരിക്കണമെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ജെഫ് ഇപ്പോഴും ഓർക്കുന്നു - 'ആത്മീയമല്ലാത്തത്' എന്ന് ചിലർ കരുതുന്ന കാര്യങ്ങൾ പോലും.
ജീവിതത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾ വിഭജിക്കാൻ ചിലപ്പോൾ നാം പ്രലോഭിപ്പിക്കപ്പെടുന്നു. ബൈബിൾ വായിക്കുക. വിശ്വാസത്തിലേക്ക് വന്നതിന്റെ കഥ പങ്കിടുക. ഒരു കീർത്തനം ആലപിക്കുക. ആത്മീയമായ കാര്യങ്ങൾ. പുൽത്തകിടി വെട്ടുക. ഒരു ഓട്ടത്തിന് പോകുക. ഒരു നാടൻ പാട്ട് പാടുക. ലൗകിക കാര്യങ്ങൾ.
പഠിപ്പിക്കൽ, പാടുക, നന്ദിയുള്ളവരായിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ക്രിസ്തുവിന്റെ സന്ദേശം നമ്മിൽ കുടികൊള്ളുന്നുവെന്ന് കൊലൊസ്യർ 3:16 നമ്മെ ഓർമ്മിപ്പിക്കുന്നു, എന്നാൽ വാക്യം 17 അതിലും കുറെക്കൂടി മുന്നോട്ട് പോകുന്നു. ദൈവമക്കൾ എന്ന നിലയിൽ, ''വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യുക'' എന്ന് അത് ഊന്നിപ്പറയുന്നു.
നാം എല്ലാം അവനുവേണ്ടി ചെയ്യുന്നു.
എന്റെ ഡ്രൈവിംഗ് എങ്ങനെയുണ്ട്?
''അയ്യോ!'' റിപ്പയർ ട്രക്ക് എന്റെ മുന്നിൽ പെട്ടെന്നു നിർത്തിയപ്പോൾ ഞാൻ അലറി.
അപ്പോഴാണ് ഞാൻ മെസ്സേജ് കണ്ടത്: ''എന്റെ ഡ്രൈവിംഗ് എങ്ങനെയുണ്ട്?'' ഒപ്പം ഒരു ഫോൺ നമ്പറും. ഞാൻ ഫോൺ എടുത്തു ഡയൽ ചെയ്തു. ഞാൻ എന്തിനാണ് വിളിക്കുന്നതെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചു, ഞാൻ എന്റെ നിരാശ പറഞ്ഞു. അവൾ ട്രക്കിന്റെ നമ്പർ എഴുതിയെടുത്തു. എന്നിട്ട് അവൾ ക്ഷീണത്തോടെ പറഞ്ഞു, ''നിങ്ങൾക്കറിയാമോ, നന്നായി ഡ്രൈവ് ചെയ്യുന്ന ഒരാളെ അറിയിക്കാൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും വിളിക്കാം.''
അവളുടെ തളർന്ന വാക്കുകൾ തൽക്ഷണം എന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തി. ജാള്യത എന്നെ അലട്ടി. 'നീതി'ക്കുവേണ്ടിയുള്ള തീക്ഷ്ണതയിൽ, എന്റെ രോഷം നിറഞ്ഞ സ്വരം ഈ സ്ത്രീയെ അവളുടെ പ്രയാസകരമായ ജോലിയിൽ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാൻ ഞാൻ ശ്രമിച്ചില്ല. എന്റെ വിശ്വാസവും ഫലപ്രാപ്തിയും തമ്മിലുള്ള ബന്ധമില്ലായ്മ-ആ നിമിഷത്തിൽ-വിനാശകരമായിരുന്നു.
നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ബോധ്യങ്ങളും തമ്മിലുള്ള വിടവാണ് യാക്കോബിന്റെ പുസ്തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യാക്കോബ് 1:19-20-ൽ നാം വായിക്കുന്നു, ''പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല..'' പിന്നീട്, അവൻ കൂട്ടിച്ചേർക്കുന്നു, ''എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ'' (വാ. 22).
നമ്മളാരും തികഞ്ഞവരല്ല. ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മുടെ 'ഡ്രൈവിംഗിന്' സഹായം ആവശ്യമാണ്, അത് ഏറ്റുപറച്ചിലിൽ തുടങ്ങുകയും നമ്മുടെ സ്വഭാവത്തിന്റെ പരുക്കൻ അരികുകൾ മിനുസപ്പെടുത്തുന്നത്് തുടരാൻ അവനെ വിശ്വസിച്ചുകൊണ്ട് ദൈവത്തോട് സഹായം ചോദിക്കുകയും ചെയ്യുന്നു.
കളകൾക്കു വെള്ളമൊഴിക്കുക
ഈ വസന്തകാലത്ത്, ജുറാസിക് പാർക്കിന് പുറത്തുള്ളതുപോലെയുള്ള കളകൾ ഞങ്ങളുടെ വീട്ടുമുറ്റത്തെ വളർന്നു. ഒരെണ്ണം വളരെ വലുതായി, ഞാൻ അത് പറിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ, എനിക്കു മുറിവേൽക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. അത് പിഴുതെടുക്കാൻ ഒരു തൂമ്പ കണ്ടെത്താൻ പോയപ്പോൾ എന്റെ മകൾ അതിനു വെള്ളമൊഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. "നീ എന്തിനാണ് കളകൾക്ക് വെള്ളം ഒഴിക്കുന്നത്?!" ഞാൻ ആക്രോശിച്ചു. "ഇത് എത്ര വലുതാകുമെന്ന് എനിക്ക് കാണണം!" അവൾ നിഷ്‌കളങ്കമായ ചിരിയോടെ മറുപടി പറഞ്ഞു.
കളകൾ, മനപ്പൂർവ്വം വളർത്തുന്ന ഒന്നല്ല. എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ, ചിലപ്പോൾ നമ്മുടെ ആത്മീയ ജീവിതത്തിലെ ''കളകൾക്ക്'' നാം വെള്ളം ഒഴിക്കുകയും നമ്മുടെ വളർച്ചയെ ഞെരിച്ചുകളയുന്ന ആഗ്രഹങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ മനസ്സിലാക്കി.
ഗലാത്യർ 5:13-26 ൽ ജഡപ്രകാരം ജീവിക്കുന്നതിനെയും ആത്മാവിനാൽ ജീവിക്കുന്നതിനെയും താരതമ്യം ചെയ്തുകൊണ്ട് പൗലോസ് ഇതിനെക്കുറിച്ച് വ്യക്തമാക്കി. നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുന്നതുകൊണ്ടു നമ്മൾ കൊതിക്കുന്ന 'കള രഹിത' ജീവിതം നടക്കില്ലെന്ന് അവൻ പറയുന്നു. പകരം, കളകൾക്കു വെള്ളമൊഴിക്കാതിരിക്കാൻ, ''ആത്മാവിനെ അനുസരിച്ചു നടക്കണമെന്ന്'' അവൻ നമ്മോടു നിർദ്ദേശിക്കുന്നു. ' ജഡത്തിന്റെ മോഹം നിവർത്തിക്കാനുള്ള' പ്രേരണയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് ദൈവത്തോടൊപ്പമുള്ള ക്രമമായ ചുവടുവെപ്പാണെന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു (വാ. 16).
പൗലോസിന്റെ പഠിപ്പിക്കലുകൾ പൂർണ്ണമായി മനസ്സിലാക്കുന്നത് ആജീവനാന്ത പ്രക്രിയയാണ്. പക്ഷേ, അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശത്തിന്റെ ലാളിത്യം എനിക്കിഷ്ടമാണ്: നമ്മുടെ സ്വന്തം ആഗ്രഹങ്ങളെ പോഷിപ്പിച്ചുകൊണ്ട് അനാവശ്യമായ എന്തെങ്കിലും വളർത്തുന്നതിനുപകരം, ദൈവവുമായുള്ള നമ്മുടെ ബന്ധം വളർത്തിയെടുക്കുമ്പോൾ, നാം ഫലം വളർത്തുകയും ദൈവിക ജീവിതത്തിന്റെ വിളവെടുപ്പ് കൊയ്യുകയും ചെയ്യുന്നു (വാ. 22-25. ).